ന്യൂയോർക്ക്: ഗര്‍ഭഛിദ്രത്തിന് നിയമ സാധുത നല്‍കിയ വിധി റദ്ദാക്കി അമേരിക്ക. 1973 ലെ റോ വേഴ്‌സസ് വെയ്ഡ് കേസിലെ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള വിധിയാണിതെന്ന് പ്രമുഖർ വ്യക്തമാക്കി. അമേരിക്കൻ സ്ത്രീകൾക്ക് ഗർഭം ധരിച്ച ശേഷമുള്ള ആദ്യ മൂന്ന് മാസങ്ങളിൽ ഗർഭഛിദ്രത്തിന് സമ്പൂർണ അവകാശം നൽകുന്നതായിരുന്നു വിധി.
15 ആഴ്ചക്ക് ശേഷം ഗര്‍ഭഛിദ്രം നടത്തുന്നത് വിലക്കിയ മിസിസ്സിപ്പി സംസ്ഥാനത്തിന്റെ തീരുമാനത്തിനെതിരെ വന്ന കേസിലാണ് കോടതി വിധി. തീരുമാനം സുപ്രീം കോടതി ശരിവെക്കുകയും റോ വേഴ്‌സസ് വെയ്ഡ് കേസിലെ വിധി റദ്ദാക്കുകയായിരുന്നു. യാഥാസ്ഥിതികര്‍ക്ക് ഭൂരിപക്ഷമുള്ള കോടതിയില്‍ 5-4 ഭൂരിപക്ഷത്തിനാണ് വിധി പുറപ്പെടുവിച്ചത്.
Read Also: പ്രവാസി മലയാളികളുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംഘടിപ്പിച്ചത് 15 സമാന്തര സമ്മേളനങ്ങൾ
എന്നാൽ, ഇനി മുതല്‍ സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം നിരോധിക്കുന്ന നിയമം ഉണ്ടാക്കാനാവും. പകുതിയോളം സംസ്ഥാനങ്ങള്‍ ഇത്തരം നിയമ നിര്‍മാണങ്ങള്‍ ഉടനെ നടത്തുമെന്നാണ് സൂചന. രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന കോടതി വിധിയാണിതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും സ്ത്രീകളുടെ ആരോഗ്യത്തെ അപകടത്തിലുമാക്കുന്ന വിധിയാണിതെന്നും ബൈഡന്‍ വിമര്‍ശിച്ചു. അതേസമയം, കോടതി തീരുമാനത്തിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.
Post Your Comments