ഗുവാഹത്തി: അസമിലെ പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി പ്രമുഖര്‍ രംഗത്ത് എത്തിയതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ധനസഹായം ഒഴുകുന്നു. പ്രമുഖ വ്യവസായി മുകേഷ് അംബാനിയും മകന്‍ ആനന്ദ് അംബാനിയും ധനസഹായം നല്‍കി. പ്രളയ ബാധിതര്‍ക്കായുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 കോടി രൂപയാണ് ഇരുവരും ചേര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
Read Also: പട്ടിണി മൂലം ലോകം കൊടും വിപത്തിലേയ്ക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന
മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വലിയ തുക നല്‍കി പ്രളയത്തെ തുടര്‍ന്ന് എല്ലാം നഷ്ടമായ അസം ജനതയ്ക്ക് ആശ്വാസമായി മാറിയ ഇരുവര്‍ക്കും ഹിമന്ദ നന്ദിയും അറിയിച്ചു.
അസമിലെ ദുരിത ബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖ വ്യവസായികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സംഭാവനകള്‍ നല്‍കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സംഭാവന ചെയ്തിട്ടുണ്ട്. ആത്മീയ നേതാവ് ദലൈലാമ 10 ലക്ഷം രൂപയും, ടി സീരീസ് ഉടമ ഭൂഷണ്‍ കുമാര്‍ 11 ലക്ഷം രൂപ സംഭാവനായി നല്‍കി. സിനിമാ മേഖലയിലെ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കുന്നുണ്ട്. അര്‍ജുന്‍ കപൂര്‍, രോഹിത് ഷെട്ടി എന്നിവര്‍ 5 ലക്ഷം രൂപ വീതം സഹായമായി നല്‍കി. പ്രമുഖ ഗായകന്‍ സോനു നിഗം 5 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.
Post Your Comments