CricketLatest NewsNewsSports

ഇന്നത്തെ കാലത്ത് നിങ്ങള്‍ക്ക് എതിരാളിയായി കിട്ടുന്ന ഏത് ഇന്ത്യന്‍ ടീമും കരുത്തരായിരിക്കും: ആന്‍ഡ്രൂ ബാല്‍ബേർണി

ഡബ്ലിന്‍: ഹര്‍ദ്ദിക് പണ്ഡ്യയുടെ കീഴിൽ അയർലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ യുവനിരയെ പ്രശംസിച്ച് അയർലന്‍ഡ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബേർണി. ഏത് ഇന്ത്യന്‍ ടീമും അതിശക്തരെന്ന് ടി20 പരമ്പരയ്ക്ക് മുമ്പ് അയർലന്‍ഡ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബേർണി വ്യക്തമാക്കി. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ ആരംഭിക്കും. ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം. ഹര്‍ദ്ദിക് പണ്ഡ്യയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം കൂടിയാണ് അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര.

‘ഇന്നത്തെ കാലത്ത് ഞങ്ങൾക്ക് എതിരാളിയായി കിട്ടുന്ന ഏത് ഇന്ത്യന്‍ ടീമും കരുത്തരായിരിക്കും. രണ്ട് ടീമുകളെ അണിനിരത്താന്‍ കഴിയുന്നത് ഇന്ത്യന്‍ ടീമിന്‍റെ കരുത്ത് കാട്ടുന്നു. ഒരേസമയം ടെസ്റ്റ് ടീമിനെയും ടി20 ടീമിനെയും ഇറക്കാന്‍ ഞങ്ങള്‍ക്കാവില്ല. അതിനുള്ള അംഗസംഖ്യ ഞങ്ങള്‍ക്കില്ല. കുറേ വർഷങ്ങളായി ഐപിഎല്‍ വിജയമാണ് എന്നതിനാല്‍ ഏറെ യുവതാരങ്ങള്‍ അവരുടെ പേരുകള്‍ ഇന്ത്യയുടെ ആദ്യ ഇലവനിലേക്ക് മുന്നോട്ടുവെക്കുകയാണ്’.

‘ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിലേക്ക് ഏറെ യുവതാരങ്ങള്‍ സ്ഥാനത്തിനായി മത്സരിക്കുന്നു. അതിനാല്‍ മികച്ച ഇന്ത്യന്‍ ടീമിനെയാണ് നേരിടേണ്ടത്. എങ്കിലും മികച്ച ഫലമുണ്ടാക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കും. എല്ലാ താരങ്ങളുടെയും മത്സരങ്ങള്‍ കാണാനാകും എന്നതാണ് ഐപിഎല്ലിന്‍റെ ഗുണം. ഐപിഎല്‍ സീസണില്‍ എല്ലാ ദിവസവും മത്സരങ്ങളുണ്ട്’.

Read Also:- കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കാൻ ‘പാല്‍’

‘ഈ ബൗളർമാരുടെയും ബാറ്റ്സ്മാരുടെയും ധാരാളം ദൃശ്യങ്ങള്‍ മുന്നിലുണ്ട്. അതിനാല്‍ ഒരുപാട് ഗൃഹപാഠം ചെയ്യാനാകും. ഞായറാഴ്ച മത്സരത്തിന് ഇറങ്ങും മുമ്പ് ഹോം വർക്കുകള്‍ ചെയ്യാനാകും എന്നാണ് പ്രതീക്ഷ. ദൃശ്യങ്ങളെല്ലാം കണ്ട് തന്ത്രങ്ങള്‍ നടപ്പാക്കാനാകും എന്നാണ് പ്രതീക്ഷ’ ആന്‍ഡ്രൂ ബാല്‍ബേർണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button