കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ച് പാദത്തിലെ ഫലങ്ങൾ പുറത്തുവിട്ട് മുത്തൂറ്റ് മൈക്രോഫിൻ. റിപ്പോർട്ടുകൾ പ്രകാരം, ജനുവരിയിൽ ആരംഭിച്ച് മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ 155 ശതമാനം വർദ്ധനവോടെ, 203.31 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. മുൻ സാമ്പത്തിക വർഷം ഇതേ പാദത്തിലെ ലാഭം 79.7 കോടിയായിരുന്നു. ഇത്തവണ 9,209 കോടി രൂപയുടെ ആസ്തിയാണ് കൈകാര്യം ചെയ്തിട്ടുള്ളത്.
ഇത്തവണ മൊത്തം നിഷ്ക്രിയ ആസ്തി കുറഞ്ഞത് നേട്ടം കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്. മൊത്തം നിഷ്ക്രിയ ആസ്തി 6.26 ശതമാനത്തിൽ നിന്നും 2.97 ശതമാനമായാണ് കുറഞ്ഞത്. കൂടാതെ, കഴിഞ്ഞ സാമ്പത്തിക വർഷത്തെ അറ്റ നിഷ്ക്രിയ ആസ്തി 0.60 ശതമാനമാണ്. ഇത്തവണ കമ്പനി ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. 20.5 കോടിയിൽ നിന്നും 35 ശതമാനം ഉയർന്ന് 27.7 കോടിയായാണ് ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചത്. കൂടാതെ, വായ്പ വിതരണം 8,104 കോടിയായിട്ടുണ്ട്.
Also Read: അങ്ങേയറ്റം ദുഃഖമുണ്ടാക്കുന്ന സംഭവം: താനൂർ ബോട്ടപകടത്തിൽ വേദന പങ്കുവെച്ച് മമ്മൂട്ടി
Post Your Comments