ചെന്നൈ: വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി സീനു രാമസാമി ഒരുക്കിയ മാമനിതൻ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോളിതാ, ചിത്രത്തെയും സിനിമയിലെ വിജയ് സേതുപതിയുടെ അഭിനയത്തെയും കുറിച്ച് സംവിധായകൻ എസ്. ശങ്കർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
ഒരു നല്ല സിനിമ കണ്ടതിന്റെ സംതൃപ്തി ലഭിച്ചുവെന്നും, വിജയ് സേതുപതിയുടെ മികച്ച പ്രകടനം ദേശീയ അവാർഡിന് അർഹമാണെന്നും ശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
‘ഒരു നല്ല സിനിമ കണ്ടതിന്റെ സംതൃപ്തി ലഭിച്ചു, സംവിധായകൻ സീനു രാമസ്വാമി തന്റെ ഹൃദയവും ആത്മാവും നൽകി ഇതൊരു റിയലിസ്റ്റിക് ക്ലാസിക് ആക്കി. വിജയ് സേതുപതിയുടെ മികച്ച പ്രകടനം ദേശീയ അവാർഡിന് അർഹമാണ്. ഇളയരാജയുടെയും യുവൻ ശങ്കർ രാജയുടെയും സംഗീതം സിനിമയുമായി ആത്മാർത്ഥമായി ഒത്തുപോകുന്നു’, എസ് ശങ്കർ വ്യക്തമാക്കി.
Post Your Comments