Latest NewsKeralaNews

വൈദ്യുതി നിരക്കില്‍ 6.6 ശതമാനം വര്‍ദ്ധനവ്: മാറ്റങ്ങളിങ്ങനെ…

പുതിയ നിരക്കുകള്‍ ജൂലൈ ഒന്നിന് നിലവില്‍ വരും.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. നിരക്കില്‍ 6.6 ശതമാനം വര്‍ദ്ധനവ്. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1000 വാട്ട് കണക്ടഡ് ലോഡുളളവര്‍ക്ക് വര്‍ദ്ധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും നിരക്ക് കൂട്ടില്ല. അംഗന്‍വാടി, വൃദ്ധസദനം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ എന്നിവര്‍ക്കും നിരക്കില്‍ മാറ്റമില്ല.

Read Also: രുചികരമായ ഉള്ളിവട വീട്ടിൽ തന്നെ തയ്യാറാക്കാം

പുതിയ നിരക്കുകള്‍ ജൂലൈ ഒന്നിന് നിലവില്‍ വരും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 70 പൈസയുടെ വര്‍ദ്ധന ആവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് വൈദ്യുതി ബോര്‍ഡ്, റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നത്. 2019 ജൂലൈ 19ന് അംഗീകരിച്ച വൈദ്യുതി നിരക്കാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button