Latest NewsSaudi ArabiaNewsInternationalGulf

ആഭ്യന്തര ഉംറയ്ക്ക് അനുമതി നൽകുന്നതിനുള്ള കാലാവധി അവസാനിച്ചു: അറിയിപ്പുമായി സൗദി

മക്ക: ഹജിന് മുന്നോടിയായി ആഭ്യന്തര ഉംറയ്ക്ക് അനുമതി നൽകുന്നതിനുള്ള കാലാവധി അവസാനിച്ചുവെന്ന് സൗദി അറേബ്യ. ഹജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇനിയുള്ള ദിവസങ്ങളിൽ ഹജ് തീർത്ഥാടകർക്ക് മാത്രമായിരിക്കും ഉംറക്ക് അനുമതിയുണ്ടാകുക.

Read Also: ‘ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ?’: രൂക്ഷവിമർശനവുമായി വി.ടി. ബൽറാം

2022 ജൂൺ 23 മുതൽ ജൂലൈ 19 വരെയുള്ള കാലയളവിൽ ഉംറ പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ താത്കാലികമായി നിർത്തലാക്കുമെന്ന് നേരത്തെ സൗദി അറേബ്യ അറിയിച്ചിരുന്നു. ഹജ് തീർത്ഥാടനം സുഗമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. 26 ദിവസത്തേക്ക് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഹജ് 2022 സീസൺ അവസാനിക്കുന്നതോടെ ജൂലൈ 19 മുതൽ ഉംറ പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ പുന:രാരംഭിക്കും. ഹജ് തീർത്ഥാടകർക്ക് താമസിക്കുന്നതിനായി ഒരുക്കിയിട്ടുള്ള താമസയിടങ്ങൾ ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമാണ് തയ്യാറാക്കിയിട്ടുള്ളത്. മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കെിരെ കർശന നടപടി സ്വീകരിക്കും. ആറ് മാസം വരെ തടവും, 30000 റിയാൽ വരെ പിഴയുമാണ് ഇത്തരക്കാർക്ക് ശിക്ഷയായി ലഭിക്കുക.

Read Also: പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റു: വയോധിക മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button