Latest NewsKeralaNews

സംസ്ഥാനത്ത് ഞായറാഴ്ച ഡ്രൈ ഡേ

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ഡ്രൈ ഡേ, ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ഡ്രൈ ഡേ. ബിവറേജസ് ഔട്ട്ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പന ശാലകളും പ്രീമിയം മദ്യവില്‍പന ശാലകളും നാളെ തുറക്കില്ല. സ്വകാര്യ ബാറുകള്‍ക്കും നാളെ അവധിയായിരിക്കും.

Read Also: ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ച സ്ഥലത്ത് വീണ്ടും അപകടം : സ്കൂട്ടർ യാത്രക്കാരനും ലോറി ഡ്രൈവർക്കും പരിക്ക്

അന്തരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ഞായറാഴ്ച ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ മദ്യഷോപ്പുകള്‍ക്ക് അവധി നല്‍കിയത്. മദ്യഷോപ്പുകള്‍ക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന വാര്‍ത്ത നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ മദ്യവില്‍പന ശാലകളില്‍ വന്‍തിരക്ക് അനുഭവപ്പെട്ടിരുന്നു.

എല്ലാ വര്‍ഷവും ജൂണ്‍ 26നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിക്കാന്‍ 1987 ഡിസംബറില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലിയാണ് തീരുമാനിച്ചത്. മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ലോക ലഹരി വിരുദ്ധദിനം ആചരിക്കുന്നത്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button