റഷ്യൻ വിപണിയിൽ നിന്നും പൂർണമായും പിൻവാങ്ങാനൊരുങ്ങി പ്രമുഖ അമേരിക്കൻ ബ്രാൻഡായ നൈക്കി. റിപ്പോർട്ടുകൾ പ്രകാരം, നൈക്കിയുടെ റഷ്യയിലെ എല്ലാ ഷോപ്പുകളും അടച്ചുപൂട്ടാനാണ് സാധ്യത. ഇനി റഷ്യയിലേക്ക് തിരിച്ചു വരില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
യുക്രൈൻ- റഷ്യ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയിൽ സ്ഥിതി ചെയ്യുന്ന നൈക്കിയുടെ കടകൾ താൽക്കാലികമായി അടച്ചിരുന്നു. എന്നാൽ, യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ നിലപാട് വ്യക്തമാക്കിയത്. ലോകോത്തര സ്പോർട്സ് വെയർ ബ്രാൻഡാണ് നൈക്കി. നിലവിൽ എച്ച് & എം, അഡിഡാസ്, മക്ഡൊണാൾഡ്സ് തുടങ്ങിയ കമ്പനികൾ റഷ്യയിലെ ബിസിനസ് അവസാനിപ്പിച്ചിട്ടുണ്ട്.
Post Your Comments