കൊല്ലം: കരുനാഗപ്പള്ളിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തറയിൽ മുക്കിൽ വീടിന് സമീപത്തു നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. സപീമവാസികളാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഒരു ദിവസം മാത്രമാണ് കുഞ്ഞിന്റെ പ്രായം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments