Latest NewsKeralaNews

‘യു.ഡി.എഫും ബി.ജെ.പിയും മാപ്പ് പറയണം’: ഖുർആനില്‍ സ്വര്‍ണ്ണം കടത്തിയെന്ന വാദം പൊളിഞ്ഞെന്ന് കെ.ടി ജലീൽ

കസ്റ്റംസ് വകുപ്പ് കേരള സര്‍ക്കാരിന്റെ സ്ഥാപനമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

മലപ്പുറം: യു.ഡി.എഫും ബി.ജെ.പിയും മാപ്പ് പറയണമെന്ന് മുന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ. ഖുർആനില്‍ സ്വര്‍ണ്ണം കടത്തിയെന്ന വാദം പൊളിഞ്ഞെന്നും യു.എ.ഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്തത് ഖുര്‍ആന്‍ തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന രേഖകള്‍ ചൂണ്ടിക്കാട്ടി മന്ത്രി പ്രതികരിച്ചു. യു.എ.ഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത 4479 തൂക്കമുള്ള വിശുദ്ധ ഖുര്‍ആന്റെ കോപ്പികള്‍ കസ്റ്റംസ് ഡ്യൂട്ടി അടക്കാതെയാണ് പുറത്ത് സൗജന്യ വിതരണം നടത്തിയതെന്ന് കാണിച്ച് കസ്റ്റംസ് കോണ്‍സുലേറ്റിന് നോട്ടീസയച്ചെന്ന് ജലീല്‍ കൂട്ടിച്ചേർത്തു.

‘10,84,993 രൂപയാണ് ഇതിന്റെ മതിപ്പു വിലയെന്നും നോട്ടീസില്‍ പറയുന്നു. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് ഉപയോഗിക്കാനുള്ള സാധനങ്ങള്‍ക്കു മാത്രമേ ഡ്യൂട്ടി ഇളവുള്ളൂ. പ്രസ്തുത വ്യവസ്ഥ പാലിക്കാതെ ഇറക്കുമതി ചെയ്ത ഖുര്‍ആന്‍ കോപ്പികള്‍ പുറത്ത് സൗജന്യമായി വിതരണം ചെയ്തതിലേക്ക് 2,63,870 രൂപ യു.എ.ഇ കോണ്‍സുലേറ്റ് കസ്റ്റംസ് ഡ്യൂട്ടി അടക്കണമെന്ന് കാണിച്ചാണ് അസിസ്റ്റന്റ് കസ്റ്റംസ് കമ്മീഷണര്‍ ഷോക്കോസ് നോട്ടീസ് അയച്ചിരിക്കുന്നത്’- ജലീല്‍ വ്യക്തമാക്കി.

Read Also: ആര് എതിര്‍ത്താലും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് കേന്ദ്രം

‘കേരളത്തെ പിടിച്ച് കുലുക്കിയ ഖുര്‍ആനില്‍ സ്വര്‍ണ്ണം കടത്തി എന്ന കള്ള പ്രചരണത്തിന്റെ നിജസ്ഥിതി പുറത്തു വന്നപ്പോള്‍ മുഖ്യധാരാ ചാനലുകളോ പത്രങ്ങളോ അത് പ്രസിദ്ധീകരിച്ചതായി കണ്ടില്ല. അത് കൊണ്ടാണ് ഒമ്പത് പേജുള്ള കത്തിന്റെ കോപ്പി പൊതു ജനങ്ങളുടെ അറിവിലേക്കായി ഇമേജായി നല്‍കുന്നത്. കസ്റ്റംസ് വകുപ്പ് കേരള സര്‍ക്കാരിന്റെ സ്ഥാപനമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? സത്യത്തെ എത്ര കുഴിച്ച് മൂടിയാലും ഒരുനാള്‍ ഉഗ്രരൂപം പൂണ്ട് അത് ഉയിര്‍ത്തെഴുന്നേല്‍ക്കും’- ജലീല്‍ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button