KozhikodeKeralaNattuvarthaLatest NewsNews

മധ്യവയസ്കയെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ക​ല്ലു​നി​ര പൂ​ങ്കു​ള​ത്തെ പി​ലാ​വു​ള്ള കു​ന്നു​മ്മ​ൽ ശാ​ന്ത (52) യാ​ണ് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്

നാ​ദാ​പു​രം: വ​ള​യം ക​ല്ലു​നി​ര​യി​ൽ സ്ത്രീ​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്ലു​നി​ര പൂ​ങ്കു​ള​ത്തെ പി​ലാ​വു​ള്ള കു​ന്നു​മ്മ​ൽ ശാ​ന്ത (52) യാ​ണ് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​വി​ലെ ശാ​ന്ത​യെ ക​ല്ലു​നി​ര അ​ങ്ങാ​ടി​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു. പി​ന്നീ​ടാ​ണ് അ​ങ്ങാ​ടി​യ്ക്ക് സ​മീ​പ​ത്തെ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടു​പ​റ​മ്പി​ലെ കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്.

Read Also : സ്വാതന്ത്ര്യ സമരം ഏകമുഖമല്ല, ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍ ദേശീയബോധത്തെ ഉണര്‍ത്തുന്നതാണ്: അഹമ്മദ് ദേവര്‍കോവില്‍

വ​ള​യം പൊ​ലീ​സ് സം​ഘം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

നേ​ര​ത്തെ​യും ഇ​വ​ർ ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത കാ​ണി​ച്ചി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ല്ലു​നി​ര പൂ​ങ്കു​ള​ത്തി​ലെ പ​രേ​ത​രാ​യ പി​ലാ​വു​ള്ള കു​ന്നു​മ്മ​ൽ കൃ​ഷ്ണ​ന്‍റെ​യും മാ​ത​യു​ടെ​യും മ​ക​ളാ​ണ്. അ​വി​വാ​ഹി​ത​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: കു​മാ​ര​ൻ, ജാ​നു, അ​ശോ​ക​ൻ, ബാ​ബു.

shortlink

Related Articles

Post Your Comments

Related Articles


Back to top button