ThiruvananthapuramLatest NewsKeralaNattuvarthaNews

സില്‍വര്‍ ലൈനിന് ബദലായി പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പരിഗണനയിൽ: വി. മുരളീധരൻ

സില്‍വര്‍ ലൈന്‍ കേന്ദ്ര പരിഗണനയിലുണ്ടോയെന്ന് പറയേണ്ടത് റെയില്‍വേ മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന്, കേന്ദ്രമന്ത്രി വി. മുരളീധരന്‍. വേഗമേറിയ റെയില്‍ ഗതാഗതം സംസ്ഥാനത്തിന് വേണമെന്ന അഭിപ്രായമാണ് കേന്ദ്രത്തിനുള്ളതെന്നും ഇതിനായി, മെട്രോമാന്‍ ഇ. ശ്രീധരന്‍ ഉള്‍പ്പെടെ നിര്‍ദേശിച്ച പദ്ധതികളാണ് കേന്ദം പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ ലൈന്‍ കേന്ദ്ര പരിഗണനയിലുണ്ടോയെന്ന് പറയേണ്ടത് റെയില്‍വേ മന്ത്രിയാണെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു. അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിക്കുന്നതിന് കെ റെയിലും സര്‍ക്കാരും തീരുമാനിച്ചിട്ടില്ലെന്ന് കെ റെയില്‍ എം.ഡി. വി. അജിത് കുമാര്‍ അറിയിച്ചു.

ചരിത്രത്തിലെ പെൺപുലി : റാണി ദുർഗാവതിയെക്കുറിച്ച് അറിയാം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയാണെന്നും പദ്ധതിക്കു വേണ്ട സാമൂഹികാഘാത പഠനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കല്ലിട്ട സ്ഥലങ്ങളില്‍ പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും കല്ലിടാത്ത സ്ഥലങ്ങളിൽ ജിയോ ടാഗിങ് വഴി അതിര്‍ത്തി നിര്‍ണയിച്ച് പഠനം തുടരുമെന്നും വി. അജിത് കുമാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button