Latest NewsNewsInternationalKuwaitGulf

കുവൈത്തിൽ തൊഴിൽ പീഡനത്തിനിരയായ വനിതയുടെ മോചനത്തിന് നോർക്ക ഇടപെടൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുങ്ങിയ മലയാളി യുവതിയുടെ മോചനത്തിന് നോർക്ക റൂട്ട്‌സ് കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ശ്രമം ഉർജിതമാക്കി. ഗാർഹിക ജോലിക്കായി കുവൈത്തിലെത്തിയ എറണാകുളം ചേറായി സ്വദേശി അജിതയാണ് കടുത്ത തൊഴിൽ പീഡനത്തിന് ഇരയായിരിക്കുന്നത്. ജോലിസ്ഥലത്ത് തടവിലാക്കപ്പെട്ട അജിതയെ നാട്ടിൽ തിരിച്ചെത്തിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നോർക്ക എംബസിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

Read Also: വ്യോമ സേനയില്‍ അഗ്‌നിവീര്‍ ആകാം, അപേക്ഷകള്‍ ജൂലൈ 5വരെ: വിശദവിവരങ്ങൾ

ദിവസവും 16 മണിക്കൂറോളമായിരുന്നു ജോലി. ഇത് ചോദ്യം ചെയ്തതിന് യുവതി ശാരീരിക പീഡനത്തിനു ഇരയേകേണ്ടി വന്നു. കുവൈറ്റ് എംബസിയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് നോർക്ക റൂട്ട്‌സ് സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

Read Also: വിമാനത്തിൽ പ്രതിഷേധം: യൂത്ത് കോൺഗ്രസുകാർക്ക് ഡി.സി.സി ബുക്ക് ചെയ്ത ടിക്കറ്റിന് ഇനിയും പണം നൽകിയിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button