കുവൈത്ത് സിറ്റി: രാജ്യത്ത് ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെടുന്നതിനെ തുടർന്ന് തൊഴിൽ സ്ഥലങ്ങളിലെ പരിശോധന കർശനമാക്കി കുവൈത്ത്. മാൻപവർ അതോറിറ്റിയാണ് പരിശോധന ശക്തമാക്കിയത്.
നിരവധി കമ്പനികൾക്കെതിരെ നടപടികൾ സ്വീകരിച്ചതായി മാൻപവർ അതോറിറ്റി അറിയിച്ചു. മാൻപവർ അതോറിറ്റിയിലെ തൊഴിൽ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഫീൽഡ് പരിശോധന സജീവമാക്കിയിരിക്കുകയാണ്.
വിവിധ നിർമ്മാണ സൈറ്റുകളിൽ നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുള്ളതായി അധികൃതർ വ്യക്തമാക്കി. ജൂൺ ഒന്നു മുതലാണ് കുവൈത്തിൽ ഉച്ചവിശ്രമ നിയമം നടപ്പിലാക്കിയത്. പകൽ 11 മണി മുതൽ വൈകുന്നേരം നാല് മണി വരെ തുറസായ സ്ഥലങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തരത്തിലുള്ള ജോലികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Read Also: മൊബൈല്‍ ടവറുകള്‍ കള്ളന്മാര് കൊണ്ടുപോയി, കോടികളുടെ നഷ്ടം: കമ്പനിയുടെ പരാതിയിന്മേൽ അന്വേഷണം ആരംഭിച്ചു
Post Your Comments