ഗോതമ്പ് ഇറക്കുമതി ചെയ്യാൻ റഷ്യയെ സമീപിക്കാനൊരുങ്ങി ബംഗ്ലാദേശ്. ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റഷ്യ. ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി നിരോധനമാണ് ബംഗ്ലാദേശിനെ പ്രതികൂലമായി ബാധിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, റഷ്യയിൽ നിന്ന് 2,00,000 ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യാനാണ് ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്.
പ്രതിവർഷം ബംഗ്ലാദേശിന്റെ ഗോതമ്പ് ഇറക്കുമതി 7 ദശലക്ഷം ടണ്ണാണ്. അതിൽ മൂന്നിൽ രണ്ട് ഭാഗവും ഇന്ത്യയിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. ഇന്ത്യയിൽ ആഭ്യന്തര വിലക്കയറ്റം നിയന്ത്രിക്കാൻ ഗോതമ്പ് കയറ്റുമതിയിൽ നിരോധനം ഏർപ്പെടുത്തിയത് ബംഗ്ലാദേശിനെ പ്രതികൂലമായി ബാധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ നിന്നും ഗോതമ്പ് വാങ്ങാൻ ശ്രമിച്ചെങ്കിലും ഉയർന്ന വില കാരണം പിൻവാങ്ങുകയായിരുന്നു. ഗോതമ്പ് ഇറക്കുമതിക്കായി റഷ്യയുമായുള്ള കൂടിക്കാഴ്ച ശുഭ പ്രതീക്ഷ നൽകുമെന്നാണ് ബംഗ്ലാദേശിന്റെ വിലയിരുത്തൽ.
Also Read: സലാം എയർ സുഹാർ-കോഴിക്കോട് സർവ്വീസ് ജൂലൈ 22 മുതൽ ആരംഭിക്കും
Post Your Comments