തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി മരവിപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടില്ലെന്നും പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്നും വ്യക്തമാക്കി കെ റെയിൽ എം.ഡി. വി. അജിത് കുമാർ. അതിരടയാള കല്ലുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ സാമൂഹികാഘാത പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും കല്ലുകൾ സ്ഥാപിക്കാത്ത സ്ഥലങ്ങളിൽ ജിയോ ടാഗ് സംവിധാനം ഉപയോഗിക്കുമെന്നും ഓൺലൈനിൽ നടന്ന സംവാദത്തില്‍ കെ റെയിൽ വ്യക്തമാക്കി.
‘ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാഥമിക നടപടികൾക്ക് കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ട്. 50 വർഷം കഴിയുമ്പോൾ സിൽവർ ലൈൻ കാരണം കടമുണ്ടാകില്ല. പദ്ധതിക്കായി എടുക്കുന്ന വായ്‌പ്പയും പലിശയും തിരിച്ചടയ്‌ക്കേണ്ടത് കെ റെയിലാണ്. പണം നൽകാൻ കെ റെയിലിന് കഴിഞ്ഞില്ലെങ്കിൽ, സർക്കാർ ബാധ്യത ഏറ്റെടുക്കുമെന്നാണ് വ്യവസ്ഥ,’ വി. അജിത് കുമാർ പറഞ്ഞു. ഓൺലൈനിൽ നടന്ന സംവാദത്തില്‍ കെ റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത് കുമാർ, പ്രോജക്ട് ഡയറക്ടർ എം. സ്വയംഭൂലിംഗം എന്നിവരാണ് ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകിയത്.
Post Your Comments