ഇന്ത്യയിലെ അനിഷേധ്യ രാഷ്ട്രീയ ശക്തിയായിരുന്നു കോൺഗ്രസ്. ദേശീയ തലത്തിൽ പരാജയങ്ങൾ ഏറ്റുവാങ്ങി നിൽക്കുന്ന കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ ഒരിക്കലും ഒളിമങ്ങാതെ നിൽക്കുന്ന ഒന്നാണ് നാല്പതു വർഷങ്ങൾക്ക് മുൻപ് നടന്ന ദുരൂഹമായ വിമാനാപകടം. പുതിയ ആശയങ്ങളിലൂടെ ദേശീയ രാഷ്ട്രീയത്തെ പോലും ഞെട്ടിപ്പിച്ച, ഇന്ത്യൻ രാഷ്ട്രീയത്തിൽ വളരെ വലിയ സ്വാധീനം ചെലുത്തിയ ഒരാളാണ് സഞ്ജയ് ഗാന്ധി. തന്റെ ജീവിതകാലത്ത് തന്റെ മാതാവായ ഇന്ദിരാഗാന്ധിയുടെ പിന്തുടർച്ചക്കാരനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ തലപ്പത്ത് സഞ്ജയ് ഗാന്ധി വരുമെന്നാണ് രാഷ്ട്രീയ ലോകം പ്രതീക്ഷിച്ചത്. എന്നാൽ, അപ്രതീക്ഷിതമായുണ്ടായ വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധി മരണപ്പെട്ടു.
ഇന്ത്യയിലെ സാധാരണക്കാർക്ക് വേണ്ടി ‘ജനതാ’ കാർ എന്ന ആശയം ഇരുപത്തി മൂന്നാം വയസ്സിൽ നടപ്പിലാക്കി ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ച സഞ്ജയ് അടിയന്തരാവസ്ഥ കാലത്ത് ദില്ലിയില്‍ നടത്തിയ അതിക്രമങ്ങള്‍ ഏറെയായിരുന്നു. മാനുഷിക പരിഗണനയില്ലാതെ ചേരികള്‍ രായ്ക്കു രാമാനം പൊളിച്ചു മാറ്റിയതും നിര്‍ബന്ധ വന്ധ്യംകരണത്തിന് യുവാക്കളെ പോലും ഇരയാക്കിയതും വലിയ വിമർശനത്തിനു ഇടയാക്കിയിരുന്നു.
read also: പതിനാറുകാരിയെ പ്രണയം നടിച്ച് തട്ടികൊണ്ട് പോയി പീഡിപ്പിച്ച യുവാവ് പിടിയില്‍
നാല്പതുവർഷം മുമ്പ്, 1980 ജൂൺ 23 -നാണ് സഞ്ജയ് ഗാന്ധിയുടെ മരണത്തിന് കാരണമായ വിമാനാപകടം നടന്നത്. ഇന്ദിരാ ഗാന്ധി ഭരണത്തിൽ തിരിച്ചെത്തിയിട്ട് മാസങ്ങൾ മാത്രം പിന്നിടുമ്പോഴായിരുന്നു സഞ്ജയുടെ മരണം. അടിയന്തരാവസ്ഥകാലത്തെ ക്രൂരപ്രവൃത്തികളിൽ അസഹിഷ്ണുത നിറഞ്ഞ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയ്ക്ക് പകരം ഭാരതീയ ജനതാ പാർട്ടിയ്ക്ക് അധികാരം കൈമാറി. മാസങ്ങൾക്ക് ശേഷം, 1980 -ൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം ഉണ്ടാകുകയും ഇന്ദിര ഗാന്ധി വൻഭൂരിപക്ഷത്തോടെ ഭരണത്തിൽ തിരിച്ചു വരികയും ചെയ്തു.
ഇന്ദിര ഗാന്ധിയ്ക്ക് അധികാരം തിരിച്ചു കിട്ടിയതിനു പിന്നിൽ സഞ്ജയ് ഗാന്ധിയുടെ മിടുക്കായിരുന്നു. ഇതിനു പിന്നാലെ, സഞ്ജയ് ഗാന്ധി എഐസിസി പ്രസിഡന്റാവുമെന്ന് ഇന്ദിര പ്രഖ്യാപിക്കുകയും ചെയ്തു. അമേത്തിയിൽ നിന്നും ആദ്യം പരാജയം ഏറ്റുവാങ്ങിയ സഞ്ജയ് പിന്നീട് ചരിത്ര വിജയം സ്വന്തമാക്കി. 1977 -ൽ ജനത പാർട്ടിയുടെ വീരേന്ദ്ര സിങിനോട് 65,000 -ത്തിലധികം വോട്ടുകൾക്ക് തോറ്റു തുന്നം പാടിയ സഞ്ജയ് മൂന്നുവർഷത്തിനുള്ളിൽ നടന്ന അടുത്ത തെരഞ്ഞെടുപ്പിൽ പോൾ ചെയ്യപ്പെട്ടതിന്റെ പാതിയിലധികം വോട്ടുകളും നേടിയാണ് തന്റെ രാഷ്ട്രീയ വിജയം ആഘോഷമാക്കിയത്.
1980 ജൂൺ 23 -ന് സഫ്ദർ ജങ് എയർപോർട്ടിലുള്ള ഫ്ളയിങ് ക്ലബ്ബിൽ പുതിയൊരു 2 സീറ്റർ വിമാനം പറത്തി പരീക്ഷണം നടത്തുകയായിരുന്നു സഞ്ജയ്. പിറ്റ്‌സ് S-2A ആയിരുന്നു വിമാനം. ക്ലബ്ബിന്റെ ചീഫ് ഇൻസ്ട്രക്ടർ സുഭാഷ് സക്‌സേനയ്ക്കൊപ്പം പിറ്റ്‌സ് S-2A 2 ആകാശത്ത് വട്ടംചുറ്റി അഭ്യാസങ്ങൾ കാണിക്കുന്നതിനിടെയാണ് അപകടം നടന്നത്. എഞ്ചിനുകൾ പ്രവർത്തന രഹിതമായി വിമാനം പൊടുന്നനെ നിലംപതിക്കുന്നതും. കത്തിച്ചാമ്പലാകുകയുമായിരുന്നു. സഞ്ജയ് ഗാന്ധിയുടെ മരണമാണ് രാജീവിന്റെ രാഷ്ട്രീയ പ്രവേശനത്തിന് കാരണമായത്.
Post Your Comments