കൊച്ചി: ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലായ ശേഷം പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. എറണാകുളം പള്ളിക്കര സ്വദേശി ശ്രീജിത്തിനെയാണ് വാളയാര്‍ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ പീഡന ദൃശ്യങ്ങള്‍ കാണിച്ച് തുടര്‍ ചൂഷണം നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Read Also: ഉദ്ധവ് താക്കറെ മുഖ്യമന്ത്രി മന്ദിരം ഒഴിഞ്ഞു: രാജി ഉടനെന്ന് സൂചന
ഒരു വര്‍ഷം മുമ്പാണ് ഇന്‍സ്റ്റഗ്രാം വഴി ശ്രീജിത്ത് പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് പ്രണയം നടിച്ച് വിശ്വാസം
പിടിച്ചു പറ്റിയ ശേഷം നേരില്‍ക്കാണണമെന്ന് ആഗ്രഹം പറഞ്ഞു. ആദ്യം പാലക്കാട് നഗരത്തില്‍ വെച്ചായിരുന്നു ഇരുവരും തമ്മില്‍ കണ്ടത്. രണ്ടാംവട്ടം പൊല്‍പ്പുള്ളിയില്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് നിര്‍ബന്ധപൂര്‍വം പാലക്കാട് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ പീഡനദൃശ്യങ്ങള്‍ ശ്രീജിത്ത് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ദൃശ്യങ്ങളുണ്ടെന്ന ഭീഷണിയില്‍ പീഡനം തുടര്‍ന്നു.
കാക്കനാട് ഭാഗത്ത് പിക് അപ് വാന്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ശ്രീജിത്ത് എറണാകുളത്ത് നിന്ന് ഇരുചക്രവാഹനം ഓടിച്ചാണ് വാളയാറിലെത്തിയിരുന്നത്. ഇതിനിടെ സൗഹൃദത്തിനും കൂടിക്കാഴ്ചയ്ക്കും വിസമ്മതം പ്രകടിപ്പിച്ച പെണ്‍കുട്ടിക്ക് ശ്രീജിത്ത് തന്റെ കൈവശമുണ്ടായിരുന്ന പീഡനദൃശ്യങ്ങള്‍ അയച്ചു കൊടുത്തു. വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
പിന്നീട് രാത്രിയില്‍ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് നിര്‍ബന്ധപൂര്‍വം വിളിച്ച് വരുത്തി വീണ്ടും പീഡിപ്പിച്ചു. മാനസികമായി തളര്‍ന്ന സാഹചര്യത്തിലാണ് പെണ്‍കുട്ടിയും ബന്ധുക്കളും വാളയാര്‍ പൊലീസില്‍ പരാതി നല്‍കിയത്. എസ്.ഐയുടെ നേതൃത്വത്തിലുള്ള പരിശോധനയില്‍ ശ്രീജിത്തിന്റെ മൊബൈലിലുണ്ടായിരുന്ന പീഡന ദൃശ്യങ്ങള്‍ കണ്ടെടുത്തു. എറണാകുളത്ത് നിന്ന് വാളയാറില്‍ എത്തിയിരുന്നതിന്റെ തെളിവുകളും ലഭിച്ചു.
Post Your Comments