തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വടകര, കൊടുവള്ളി, മുക്കം, കൊയിലാണ്ടി, ഫറോക്ക് നഗരസഭകളിലെ ആരോഗ്യ വിഭാഗത്തിൽ 17 ഹെൽത്ത് ഇൻസ്പെക്ടർമാരുടെ അധിക തസ്തിക സൃഷ്ടിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി. നഗരസഭ കേന്ദ്രീകരിച്ച് നിരവധി ആരോഗ്യസംരക്ഷണ- മാലിന്യസംസ്‌കരണ പരിപാടികളും ദുരന്തനിവാരണ- കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്.
ഈ ചുമതലകൾ നിർവഹിക്കാനാവശ്യമായ ജീവനക്കാരുടെ അഭാവം നേരിടുന്നുണ്ടെന്ന നഗരസഭകളുടെയും ചേമ്പർ ഓഫ് മുൻസിപ്പൽ ചെയർമാൻ ,കേരളയുടെ ആവശ്യത്തെതുടർന്ന് കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടർ പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് പുതിയ തസ്തികകൾക്ക് അനുമതി നൽകിയത്. ഇതിന്റെ ഭാഗമായി കൊടുവള്ളി നഗരസഭയിൽ രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ തസ്തികയും മുക്കം നഗരസഭയിൽ ഒരു ഹെൽത്ത് ഇൻസ്പെക്ടറുടെയും 2 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും വടകരയിൽ ഒരു ഹെൽത്ത് ഇൻസ്പെക്ടറുടെയും നാല് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും ഫറോക്കിൽ 4 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും കൊയിലാണ്ടി നഗരസഭയിൽ ഒരു ഹെൽത്ത് ഇൻസ്പെക്ടറുടെയും രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും തസ്തികകളാണ് സൃഷ്ടിക്കപ്പെടുന്നത്.
Read Also: ‘തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ’: രാജ്യാന്തര വിമാനത്താവളത്തില്‍ മദ്യ ഷോപ്പ് തുറക്കുന്നു
Post Your Comments