ThiruvananthapuramLatest NewsKeralaNattuvarthaNews

റെയിൽവേ കേന്ദ്ര ലിസ്റ്റിൽ: കേന്ദ്രത്തിന്‍റെ അനുമതിയില്ലെങ്കിൽ സിൽവർ ലൈൻ​ പദ്ധതിയില്ലെന്ന് മന്ത്രി പി. രാജീവ്

തിരുവനന്തപുരം: റെയിൽവേ കേന്ദ്ര ലിസ്റ്റിലാണെന്നത്​​ പ്രാഥമിക പാഠമാണെന്നും കേന്ദ്രത്തിന്‍റെ അനുമതിയില്ലെങ്കിൽ സിൽവർ ലൈൻ​ പദ്ധതിയില്ലെന്നും വ്യക്തമാക്കി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്​.

കേന്ദ്രം അനുമതി തന്നില്ലെങ്കിൽ മുന്നോട്ടു പോകുന്നതിൽ തടസങ്ങളുണ്ടാകുമെന്നും ഇതാണ്​ മുഖ്യമന്ത്രിയും സൂചിപ്പിച്ചതെന്നും പി. രാജീവ് പറഞ്ഞു. തത്ത്വത്തിലുള്ള അനുമതിയിൽ എന്തൊക്കെ പറ്റുമോ അതേ ഇപ്പോൾ ചെയ്യാനാകുവെന്നും ഇക്കാര്യം ​ ആദ്യം മുതൽ പറയുന്നതാണെന്നും മന്ത്രി പറഞ്ഞു.

തൃക്കാക്കര സ്വര്‍ണക്കടത്ത് കേസ്: സിനിമാ നിര്‍മ്മാതാവ് കെ.പി. സിറാജുദ്ദീന്‍ കസ്റ്റംസിന്റെ പിടിയിൽ

​​​’മാദ്ധ്യമങ്ങൾ വേണ്ടത്ര ​ശ്രദ്ധിക്കാത്തതിനാലാണ്, പദ്ധതിയിൽ നിന്ന് സർക്കാർ ​ പിന്നോട്ടു പോകുന്നുവോ, എന്ന ചോദ്യങ്ങൾ ഉയരുന്നതിന്​ കാരണം. ആധുനിക മാദ്ധ്യമപ്രവർത്തനത്തിന്‍റെ പ്രധാന രീതി പ്രതീതി നിർമ്മാണമാണ്​. പ്രതീതികൾ തുടർച്ചായി സൃഷ്​ടിച്ചാൽ പ്രതീതിയേത്​, യാഥാർഥ്യമേത്​ എന്നത്​ നിർമ്മിച്ചവർക്കു തന്നെ പിടികിട്ടില്ല’, മന്ത്രി പി. രാജീവ്​ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button