മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് പോസിറ്റീവ്. മഹാ വികാസ് അഘാടി സഖ്യം ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ പ്രതിസന്ധിയിലുള്ളപ്പോഴാണ് ഈ വാർത്ത പുറത്തുവിട്ടത്. മഹാരാഷ്ട്ര മുഖ്യമന്ത്രി വിളിച്ച മന്ത്രിസഭാ യോഗത്തിന് മിനിറ്റുകൾക്ക് മുമ്പ്, ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതായി സംസ്ഥാനത്തെ കോൺഗ്രസ് നിരീക്ഷകനും നേതാവുമായ കമൽനാഥ് ആണ് അറിയിച്ചത് .
തുടരുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ മഹാരാഷ്ട്ര സർക്കാർ ഉച്ചയ്ക്ക് ഒരു മണിക്ക് ബാലാസാഹേബ് തോറാട്ടിന്റെ മുംബൈയിലെ വസതിയിൽ മന്ത്രിസഭാ യോഗം ആരംഭിച്ചു. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരിക്കും കോവിഡ് -19 പോസിറ്റീവ് ആകുകയും സൗത്ത് ബോംബെയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ശിവസേന നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിൻഡെ 40 എംഎൽഎമാർക്കൊപ്പം ഗുജറാത്തിൽ പോകുകയും അവിടെനിന്ന് ആസാമിലേക്ക് പോകുകയും ചെയ്തിരുന്നു. മഹാവികാസ് അഘാടി സഖ്യവുമായി യാതൊരു സഹകരണവും ഇനി ഇല്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുകയും ചെയ്തു. ഇതോടെ സർക്കാർ വീഴുമെന്ന് ഉറപ്പായിരുന്നു. ഇതിനിടെയാണ് ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് പോസിറ്റിവ് ആകുന്നത്.
Post Your Comments