KeralaLatest NewsNews

പുതിയ വിവരങ്ങള്‍ തേടി കേന്ദ്ര ഏജന്‍സി: സ്വപ്ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകണമെന്നാണ് സ്വപനയ്ക്ക് ലഭിച്ച നിർദ്ദേശം.

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൽ നിന്ന് കേന്ദ്ര ഏജന്‍സി പുതിയ വിവരങ്ങള്‍ തേടിയേക്കും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഇ.ഡി സ്വപ്നയ്ക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് സ്വപ്ന സുരേഷ് ഇ.ഡിക്ക് മുന്നിൽ ഹാജരാകുമെന്നറിയിച്ചത്. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകണമെന്നാണ് സ്വപനയ്ക്ക് ലഭിച്ച നിർദ്ദേശം. മുഖ്യമന്ത്രിക്കും കുടുംബത്തിനും മുൻ മന്ത്രി കെ.ടി ജലീൽ, പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ നടത്തിയ പുതിയ ആരോപണങ്ങൾക്ക് പിന്നാലെ, ആണ് സ്വപ്ന സുരേഷിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്.

സമാനമായ മൊഴി കസ്റ്റംസിന് നേരത്തെ നൽകിയിട്ടും അന്വേഷിച്ചില്ലെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. അതേസമയം, വീണാ വിജയന് ഐ.ടി ഹബ്ബ് തുടങ്ങുന്നതിന് ഷാർജാ സുൽത്താനോട് മുഖ്യമന്ത്രി സഹായം അഭ്യർത്ഥിച്ചുവെന്നും ഷാർജാ സുൽത്താനും ഭാര്യയും തിരുവനന്തപുരത്ത് എത്തിയപ്പോൾ വിമാനത്താവളത്തിൽ നിന്നും കോവളം ലീലാ ഹോട്ടലിലേക്ക് സുൽത്താന്റെ ഭാര്യയെ കാറിൽ അനുഗമിച്ചത് കമലാ വിജയൻ ആയിരുന്നുവെന്നും സ്വപ്ന സുരേഷ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

Read Also: വിമാന യാത്രക്കാരുടെ ലഗേജ് മോഷ്ടിച്ചാൽ കനത്ത ശിക്ഷ: മുന്നറിയിപ്പുമായി സൗദി

‘ഹോട്ടൽ മുറിയിൽ എത്തിയപ്പോൾ തന്നെ കമലാ വിജയൻ ബിസിനസ് പ്രൊപ്പോസൽ മുന്നോട്ടു വെച്ചത് സുൽത്താന്റെ ഭാര്യയെ പ്രകോപിപ്പിച്ചു. തുടർന്ന്, അവർ ക്ലിഫ് ഹൗസിലെ വിരുന്നിൽ പങ്കെടുക്കുന്നില്ല എന്ന് അറിയിച്ചു. വീണയ്ക്ക് ഐ.ടി ഹബ്ബ് തുടങ്ങുന്നതിന് പകരമായി വൻതോതിൽ സ്വർണ്ണവും രത്നങ്ങളും സമ്മാനമായി നൽകാൻ കമലാ വിജയൻ ഒരുങ്ങി. എന്നാൽ, അവർ അത് സ്വീകരിക്കില്ല എന്ന് അറിയിച്ചതിനാൽ പിന്മാറി’- സ്വപ്ന സുരേഷ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button