വത്തിക്കാന്‍ സിറ്റി: വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധത്തെ നിരുത്സാഹപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധം നിരസിക്കുന്നത് യഥാര്‍ത്ഥ സ്നേഹത്തിന്റെ അടയാളമെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഒരു പൊതു സദസില്‍ മാതൃത്വത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. ലൈംഗിക പിരിമുറുക്കമോ സമ്മര്‍ദ്ദമോ കാരണം ഇന്നത്തെ ബന്ധങ്ങള്‍ പെട്ടെന്ന് തകരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: 5ജി: ഉപയോക്താക്കളുടെ എണ്ണം വർദ്ധിക്കാൻ സാധ്യത
സന്തോഷകരവും വിജയകരവുമായ കുടുംബ ബന്ധത്തിന് പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍. ലൈംഗിക സമ്മര്‍ദ്ദത്തില്‍ നിരവധി ബന്ധങ്ങള്‍ തകരുന്നത് ഇന്ന് പതിവാണെന്ന് പരാമര്‍ശിച്ചായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍.
വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് യഥാര്‍ത്ഥ സ്നേഹത്തിന്റെ അടയാളമാണെന്നും യുവസമൂഹത്തെ അവരുടെ സൗഹൃദത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് ഇത് സഹായിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു.
ഒരു കുട്ടി ഉണ്ടാകുന്നത് വലിയ അപകടമായി തോന്നിയേക്കാം, അതിലും അപകടമാണ് കുട്ടികള്‍ ഉണ്ടാകാതിരിക്കുന്ന അവസ്ഥ എന്നും മാതാപിതാക്കളാകാന്‍ തയ്യാറെടുക്കുന്നവരോടായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments