രാജ്യത്ത് 5ജി എത്തുന്നതോടെ ഉപയോക്താക്കളുടെ എണ്ണം കുതിച്ചുയരാൻ സാധ്യത. എറിക്സൺ മൊബിലിറ്റി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2027 ആകുന്നതോടെ 5ജി ഉപയോക്താക്കളുടെ എണ്ണം 50 കോടിയിൽ എത്തിയേക്കും.
2021 ലെ കണക്കുകൾ പ്രകാരം, 20 ജിബിയാണ് രാജ്യത്തെ പ്രതിമാസ ഡാറ്റ ഉപയോഗം. 2027 ൽ പ്രതിമാസ ഡാറ്റ ഉപയോഗം 50 ജിബിയിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ.
Also Read: കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ തൊട്ടാവാടി
ഈ വർഷം 5ജി വരിക്കാരുടെ എണ്ണം 100 കോടി കവിയാൻ സാധ്യതയുണ്ട്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 440 കോടിയായിരിക്കും ആഗോള 5ജി വരിക്കാർ. കൂടാതെ, 5ജി ഉപയോക്താക്കളിൽ വടക്കേ അമേരിക്ക മുന്നിലെത്താനാണ് സാധ്യത.
Post Your Comments