മുംബൈ: ശിവസേനയുടെ നിലനിൽപ്പിന് മഹാ വികാസ് അഘാഡി സഖ്യം അവസാനിപ്പിക്കണമെന്ന് വിമതനേതാവ് ഏക്നാഥ് ഷിൻഡെ. സഖ്യം കൊണ്ട് ഗുണമുണ്ടായത് കോൺഗ്രസിനും എൻ.സി.പിക്കും മാത്രമാണെന്നും സഖ്യകക്ഷികൾ ശക്തമായപ്പോൾ ശിവസേന ദുർബലമായെന്നും ഷിൻഡെ പറഞ്ഞു.
‘കഴിഞ്ഞ രണ്ടര വർഷമായി ശിവസേനയ്ക്ക് കഷ്ടപ്പാടുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നാൽ, മറ്റു പാർട്ടികൾക്ക് നേട്ടമുണ്ടായി. മറ്റു പാർട്ടികൾ കൂടുതൽ ശക്തിപ്രാപിച്ചപ്പോൾ സേന ദുർബലമായി. പാർട്ടിയെയും ശിവ സൈനികരെയും സംരക്ഷിക്കാൻ ഈ അസാധാരണമായ സഖ്യം ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മഹാരാഷ്ട്രയുടെ താൽപര്യം കണക്കിലെടുത്ത് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അത്യാവശ്യമാണ്’, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് അറിയിച്ചതിനു പിന്നാലെ ഷിൻഡെ ട്വിറ്ററിൽ വ്യക്തമാക്കി.
ഉദ്ധവ് താക്കറെ മുഖ്യമന്ത്രി മന്ദിരം ഒഴിഞ്ഞു: രാജി ഉടനെന്ന് സൂചന
ഭരണം നഷ്ടപ്പെടാതിരിക്കാൻ ഷിൻഡെയെ മുഖ്യമന്ത്രിയാക്കുന്നത് പരിഗണിക്കാമെന്നും ആവശ്യമെങ്കിൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കാമെന്നും എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ അറിയിച്ചിരുന്നു. മുംബൈയിൽ ഉദ്ധവ് താക്കറെയുടെ വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ചയിലാണ് ശരദ് പവാർ ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments