Latest NewsIndiaNews

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി രാജ്യം മുഴുവനും യാഥാര്‍ത്ഥ്യമായി

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയില്‍ 80 കോടി ജനങ്ങള്‍ ഗുണഭോക്താക്കള്‍

ന്യൂഡല്‍ഹി : ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും യാഥാര്‍ത്ഥ്യമായി. അസാമില്‍ കൂടി നടപ്പായതോടെയാണ് പദ്ധതി രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും യാഥാര്‍ത്ഥ്യമായത്. രാജ്യത്ത് ഭക്ഷ്യസുരക്ഷ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

80 കോടി ജനങ്ങളെ ഗുണഭോക്താക്കളാക്കി നടപ്പിലാക്കിയ പദ്ധതി, വളരെ വേഗത്തിലാണ് ജനങ്ങളിലേയ്ക്ക് എത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Read Also: ഉദ്ധവ് മന്ത്രിസഭ വൈകിട്ട് 5 മണിക്കുശേഷം രാജിവെക്കും: 5 മണിക്കുള്ള യോഗത്തിൽ പങ്കെടുക്കാൻ വിമതർക്ക് അന്ത്യശാസനം

ഇതിന്റെ ഭാഗമായി കുടിയേറ്റകാര്‍ക്കും സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും. കുടുംബങ്ങളില്‍ നിന്ന് അകന്ന് താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ സ്ഥലത്ത് നിന്ന് ഭാഗികമായി റേഷന്‍ വാങ്ങാന്‍ കഴിയും.

നിലവിലുള്ള റേഷന്‍ കാര്‍ഡ് വഴി രാജ്യത്ത് എവിടെ നിന്നും അര്‍ഹതപ്പെട്ട സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ ഗുണഭോക്താവിന് സാധിക്കും. 40,000 കോടി രൂപയുടെ സബ്സിഡിക്ക് അനുസൃതമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇവയ്ക്കെല്ലാം പുറമെ പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം 2020 മാര്‍ച്ചില്‍ ഭക്ഷ്യധാന്യങ്ങള്‍ അധികമായി നല്‍കാന്‍ പ്രഖ്യാപനം വന്നിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ ഇത് ജനങ്ങള്‍ക്ക് സഹായകമായിരുന്നു.

പൊതുവിതരണ സംവിധാനത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. തൊഴിലിനും ഉയര്‍ന്ന ജീവിത നിലവാരത്തിനും വേണ്ടി ആളുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നതിനാല്‍ നമ്മുടെ രാജ്യത്തെ ആഭ്യന്തര കുടിയേറ്റത്തെ അഭിസംബോധന ചെയ്യുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button