തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലാക്കി മാറ്റുമെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്‍. ക്യൂ നിന്ന് കഷ്ടപ്പെട്ട് മദ്യം വാങ്ങുന്ന സ്ഥിതിയ്ക്ക് മാറ്റം വരുത്താനാണ് തീരുമാനം. ഇതിനായി അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: ലോകത്തിലെ ഏറ്റവും മനോഹരമായ ചില സ്ഥലങ്ങളുടെ തനിപ്പകര്‍പ്പുകള്‍ ഇന്ത്യയിലുണ്ട് : അവ അറിയാം
മദ്യശാലകള്‍ക്ക് പകരം ആളുകള്‍ക്ക് ഇഷ്ടാനുസരണം മദ്യം തിരഞ്ഞെടുക്കാവുന്ന വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങും. മദ്യവില കുറയ്ക്കാന്‍ നടപടിയെടുക്കുമെന്നും ഐടി പാര്‍ക്കുകളില്‍ ആവശ്യപ്പെട്ടാല്‍ ബാര്‍ ലൈസന്‍സ് നല്‍കുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വിദ്യാഭ്യാസം നേടി, തൊഴില്‍ ഇല്ലാതെ നടക്കുന്ന 20 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Post Your Comments