കൊല്ലം: കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചവറ പന്മന മിടാപ്പള്ളി കൊച്ച് കാരാതറയിൽ ഉഷാകുമാരിയുടെ മകൻ ജയകൃഷ്ണൻ (17), പന്മന വടക്കുംതല പാലവിള കിഴക്കതിൽ പരേതനായ ബിജു- സുനിത ദമ്പതികളുടെ മകൻ ബിനീഷ് ( 16) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച ചവറ കോവിൽത്തോട്ടം 132 ഭാഗത്തായിട്ടാണ് പ്ലസ്ടു ഫലം അറിഞ്ഞ ശേഷം കൂട്ടുകാരുമൊത്ത് ഇവർ കുളിക്കാനായി ഇറങ്ങിയത്. മറ്റ് മൂന്ന് പേരായ വടുതല സ്വദേശി സിബിൻ (17), കളരി സ്വദേശി വിജിൽ (20), വടക്കുംതല സ്വദേശി അഭിരാജ് (17) എന്നിവർ കരയിൽ നിൽക്കുകയായിരുന്നു.
Read Also : വ്യക്തമായ ഉത്തരം നൽകിയില്ല: കോളജ് പ്രിൻസിപ്പലിൻ്റെ കരണത്തടിച്ച് എം.എൽ.എ
ഇതിനിടയിൽ ജയകൃഷ്ണനും ബിനീഷും സമീപത്ത് കിടന്നിരുന്ന തെർമോകോൾ ഷീറ്റുപയോഗിച്ച് കടലിൽ ഇറങ്ങി കുളിക്കാൻ ശ്രമിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് മുങ്ങി താഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു ശക്തമായ തിരമാല ഉള്ളതിനാൽ രാത്രി തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
ഇന്ന് രാവിലെ വീണ്ടും പ്രദേശവാസികളും ബന്ധുക്കളും തീരത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments