ആലപ്പുഴ: ആലപ്പുഴ മഹിളാ മന്ദിരത്തിൽ നിന്നും രണ്ടു പെൺകുട്ടികളെ കാണാതായി. കല, ആതിര എന്നിവരെയാണ് ചൊവ്വാഴ്ച വൈകിട്ട് മുതൽ കാണാതായത്.
സ്ഥാപനത്തിന്റെ മതിൽ ചാടി ഇരുവരും പുറത്തുകടന്നതായാണ് സൂചന. ആലപ്പുഴ, എറണാകുളം ജില്ലയിൽ നിന്നുള്ള പെൺകുട്ടികളെയാണ് കാണാതായതെന്ന് അധികൃതർ പറഞ്ഞു.
Read Also : മഴക്കാടുകൾ പ്രകൃതിയുടെ ഏറ്റവും വിലപിടിപ്പുള്ള സമ്പത്ത്: അറിയാം മഴക്കാടുകളെക്കുറിച്ച്
ഇവർക്കായി പൊലീസ് അന്വേഷണം തുടങ്ങി. രക്ഷപ്പെട്ടവരിൽ ഒരാൾ പോക്സോ കേസിലെ ഇരയാണ്. എന്തെങ്കിലും വിവരം ലഭിച്ചാൽ ആലപ്പുഴ സൗത്ത് പൊലീസിലെ 9497987059, 0477 2239343 ഫോണ്‍ നമ്പരില്‍ അറിയിക്കണം.
Post Your Comments