KeralaLatest NewsNews

കൊല്ലത്ത് സൂപ്പർമാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ മർദ്ദിച്ച സംഭവം: കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

കൊല്ലം: കൊല്ലം നിലമേലിൽ സൂപ്പർമാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. 13 സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ ചടയമംഗലം പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത അഞ്ചു പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. കടയുടെ പിന്‍ഭാഗത്ത് ഒഴിഞ്ഞ പ്രദേശത്ത് വച്ച് രണ്ട് സിഐടിയു പ്രവര്‍ത്തകര്‍ മദ്യപിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനമെന്നാണ് കടയുടമയുടെ ആരോപണം.

മാനേജറും മറ്റ് ജീവനക്കാരും ചേര്‍ന്ന് ഇവരെ ബലം പ്രയോഗിച്ച് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ മറ്റ് സിഐടിയു പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും സംഘടിച്ചെത്തി ആക്രമിക്കുകയുമായിരുന്നു എന്നാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button