തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച കെ.എസ്.ഇ.ബി സൂപ്രണ്ട് ഷിജുവിന്റെ കുടുംബത്തിന് 1,97,53,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. 2018 ഫെബ്രുവരി ഒന്നിനാണ് സംഭവം. ബസ് ബൈക്കിൽ ഇടിച്ചാണ് ഷിജു മരിച്ചത്. കെ.എസ്.ആർ.ടി.സിയുടെ ഇൻഷുറൻസ് കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാര തുക നൽകേണ്ടത്. 1,43,49,236 രൂപയും നാലു വർഷത്തെ പലിശയും ചേർത്താണ് 1,97,53,000 കോടി രൂപ ഇൻഷുറൻസ് കമ്പനി നൽകേണ്ടത്. തിരുവനന്തപുരം മോട്ടർ ആക്സിഡന്റ് ക്ലെയിം കോടതിയുടേതാണ് ഉത്തരവ്.
Read Also: പ്രവാസി മലയാളികളുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംഘടിപ്പിച്ചത് 15 സമാന്തര സമ്മേളനങ്ങൾ
മരണപ്പെട്ട ഷിജു ബൈക്കിൽ മരപ്പാലത്തിൽ നിന്നും പട്ടം കെ.എസ്.ഇ.ബി ഓഫീസിലേക്ക് പോകുകയായിരുന്നു. ഈ സമയം പട്ടത്തുനിന്നും മരപ്പാലത്തിലേക്ക് അതിവേഗത്തിൽ വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചാണ് അപകടം. സംഭവം നടന്ന ഉടൻ തന്നെ ഷിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments