ജിദ്ദ: ഹജ് ദിനങ്ങളിൽ മക്കയിലെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 43.2 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വരാനിരിക്കുന്ന മാസം മക്കയിലെ ഉപരിതല താപനില ശരാശരിയേക്കാൾ ഉയർന്നതായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മക്കയിൽ രേഖപ്പെടുത്തിയ ഈർപ്പത്തിന്റെ ഏറ്റവും ഉയർന്ന അളവ് 93 ശതമാനവും കുറഞ്ഞത് 6 ശതമാനവുമാണെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മദീനയിലെ ഹജ് മാസത്തിലെ ഉപരിതല താപനില ശരാശരിയേക്കാൾ കൂടുതലാണെന്നും അര ഡിഗ്രി വരെ വർദ്ധനയുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments