സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) വരുമാനത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. 2020- 21 സാമ്പത്തിക വർഷത്തെ കണക്കുകളാണ് സെബി പുറത്തുവിട്ടത്. ഇത്തവണ 826 കോടി രൂപയുടെ വരുമാനമാണ് നേടിയത്. 2019- 20 സാമ്പത്തിക വർഷത്തിൽ 813.04 കോടി രൂപയായിരുന്നു സെബിയുടെ വരുമാനം.
വാർഷിക കണക്കുകൾ പ്രകാരം, വരുമാനത്തിൽ 1.5 ശതമാനമാണ് വളർച്ച കൈവരിച്ചത്. കൂടാതെ, 2021 മാർച്ച് 31 വരെ സെബിയുടെ ചിലവുകളും വർദ്ധിച്ചു. 668.2 കോടി രൂപയാണ് ചിലവ്. കഴിഞ്ഞ വർഷം ഇത് 588.14 കോടി രൂപയായിരുന്നു.
സെബിയുടെ ഫീസ് വരുമാനം 608.26 കോടി രൂപയിൽ നിന്ന് 610.10 കോടി രൂപയായും നിക്ഷേപത്തിൽ നിന്നുള്ള വരുമാനം 170.35 കോടി രൂപയിൽ നിന്ന് 182.21 കോടി രൂപയായും വർദ്ധിച്ചു.
Post Your Comments