Latest NewsIndiaNews

അംബാനിയുടെ നൂറോളം വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ശമ്പളം ലക്ഷങ്ങള്‍, ജോലിക്ക് വേണ്ട യോഗ്യതകള്‍ ഇങ്ങനെ

അംബാനിയുടെ ഡ്രൈവറിന്റെ പ്രതിമാസ ശമ്പളം രണ്ട് ലക്ഷം രൂപ, മക്കള്‍ക്ക് വിദേശത്ത് സൗജന്യ വിദ്യാഭ്യാസം: വിശദാംശങ്ങള്‍ ഇങ്ങനെ

മുംബൈ: കാര്‍ ഡ്രൈവര്‍ പോസ്റ്റ് പുച്ഛിച്ച് തള്ളാന്‍ വരട്ടെ. ഇവിടെ ഈ തൊഴിലിന് ലക്ഷങ്ങളാണ് ശമ്പളം. ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനിയുടെ കാറുകളുടെ ഡ്രൈവര്‍മാരുടെ ശമ്പവും ആനുകൂല്യവുമാണ് വീണ്ടും മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

Read Also: ലൈസൻസില്ലാതെ പ്രവർത്തിച്ചു: ജനറൽ സർവ്വീസ് ഓഫീസ് അടച്ചുപൂട്ടി സൗദി

അംബാനിയുടെ നൂറോളം വരുന്ന വാഹനങ്ങള്‍ക്ക് വേണ്ടി ഡ്രൈവര്‍മാരെ നല്‍കുന്നത് ഒരു സ്വകാര്യ കമ്പനിയാണ്. ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപയാണ് ഇവരുടെ പ്രതിമാസ ശമ്പളം. ഇതിനു പുറമേ സൗജന്യ താമസവും ഭക്ഷണവും ഇവര്‍ക്ക് ലഭിക്കും. മുകേഷ് അംബാനിയുടെ ജോലിക്കാരില്‍ ഭൂരിപക്ഷം പേരുടെ മക്കളും പഠിക്കുന്നത് വിദേശ സര്‍വകലാശാലകളിലാണ്. ഇവരുടെ എല്ലാം വിദ്യാഭ്യാസ ചെലവുകള്‍ നോക്കുന്നത് റിലയന്‍സാണ്. അംബാനിയുടെ ഡ്രൈവര്‍ ആയി എത്തുന്നയാള്‍ക്കും ഈ സൗകര്യങ്ങള്‍ ലഭിക്കും.

എന്നാല്‍ മുകേഷ് അംബാനിയുടെ വാഹനത്തിന്റെ ഡ്രൈവറാവുക അത്ര എളുപ്പമുള്ള കാര്യമല്ല. കഠിനമായ പ്രോസസിലൂടെയാണ് ഓരോ ഡ്രൈവര്‍മാരെയും തിരഞ്ഞെടുക്കുന്നത്. കാര്‍ ഡ്രൈവിംഗ് പശ്ചാത്തലം, കാര്‍ ഡ്രൈവ് ചെയ്യുന്നതിലുള്ള പരിചയം, പ്രത്യേകിച്ചും വിലകൂടിയ കാറുകള്‍ ഓടിക്കുന്നതിലെ പരിചയം എന്നിവ കണക്കിലെടുത്താണ് മികച്ച ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കുന്നത്. വിവിധ ഭാഷകളിലുള്ള വൈദഗ്ദ്ധ്യം, കാര്‍ റിപ്പയറിംഗിലുള്ള പരിചയം തുടങ്ങിയവ പുലര്‍ത്തുന്നവര്‍ മാത്രമേ ആദ്യഘട്ട അഭിമുഖത്തില്‍ പാസാകൂ.

അഭിമുഖത്തില്‍ നിന്നും തിരഞ്ഞെടുക്കുന്നവരെ ഒരു നിശ്ചിത സമയത്തേക്ക് കാറുകള്‍ ഓടിക്കുന്ന രീതി പരിശോധിക്കും. ഇതില്‍ നിന്നും മികച്ചയാളുകളെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കുകയാണ് അടുത്ത ഘട്ടം. അടിയന്തര ഘട്ടങ്ങള്‍ നേരിടേണ്ടത് എങ്ങനെയാണ്, അത്യാഡംബര വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എങ്ങനെയാണ്, ഭാഷ കൈകാര്യം ചെയ്യേണ്ടതെങ്ങനെ തുടങ്ങിയ സങ്കീര്‍ണമായ പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്.

തുടര്‍ന്ന് മുകേഷ് അംബാനിയുടെ വാഹനവ്യൂഹത്തിലുണ്ടാകുന്ന മറ്റ് കാറുകള്‍ ഓടിക്കാന്‍ നിയോഗിക്കും. എല്ലായ്പ്പോഴും ഇവര്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. പിന്നെയും വര്‍ഷങ്ങളെടുക്കും മുകേഷ് അംബാനി സഞ്ചരിക്കുന്ന വാഹനത്തെ നിയന്ത്രിക്കാന്‍. വെളിപ്പെടുത്താത്ത സുരക്ഷാ ഫീച്ചറുകള്‍ അടങ്ങിയ ബി.എം.ഡബ്ല്യൂ സെവന്‍ സീരിസിലെ വാഹനമാണ് ഇപ്പോള്‍ അംബാനി ഉപയോഗിക്കുന്നത്. വന്‍ കോടീശ്വരന്‍ ആയതിനാല്‍ തന്നെ ശത്രുക്കളില്‍ നിന്നും തീവ്രവാദസംഘങ്ങളില്‍ നിന്നും നിരന്തരം ഭീഷണി നേരിടുന്നയാളാണ് അംബാനി. അതുകൊണ്ട് തന്നെ എന്തെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായാല്‍ അതിനെ നേരിടാന്‍ അടിയന്തരസാഹചര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനെ സംബന്ധിച്ച് വിദേശരാജ്യങ്ങളിലെ പരിശീലനത്തിനും ഡ്രൈവര്‍മാരെ നിയോഗിക്കാറുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button