മുംബൈ: ഇന്ത്യൻ യുവതാരം സഞ്ജു സാംസണ്‍ ഇനി ഫിനിഷറുടെ റോള്‍ പരീക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. മികച്ച ഫോമിലുള്ള സഞ്ജുവിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസരം ലഭിച്ചില്ല.
എന്നാല്‍, ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുശേഷം നടക്കുന്ന അയര്‍ലന്‍ഡ് പരമ്പരക്കുള്ള ടീമിലേക്ക് സഞ്ജു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സഞ്ജു ഫിനിഷറുടെ റോള്‍ പരീക്ഷിക്കണമെന്ന് കൈഫിന്‍റെ നിര്‍ദ്ദേശം.
‘ടോപ് ഓര്‍ഡറില്‍ യുവ ബാറ്റ്സ്മാന്മാരുടെ തള്ളിക്കയറ്റമുള്ള ഇന്ത്യന്‍ ടീമില്‍ ഫിനിഷറുടെ റോളില്‍ നിലവില്‍ 37കാരനായ ദിനേശ് കാര്‍ത്തിക്കാണുള്ളത്. നിലയുറപ്പിക്കാന്‍ സമയമെടുക്കാതെ ആദ്യ പന്തില്‍ തന്നെ സിക്സടിക്കാന്‍ കഴിവുള്ള സഞ്ജുവിന് ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ അധികം പ്രയാസപ്പെടേണ്ടിവരില്ല’.
Read Also:- 40 കഴിഞ്ഞ പുരുഷന്മാരില്‍ സാധ്യത കൂടുതലുള്ള ചില അസുഖങ്ങൾ!
‘സഞ്ജുവിന് പ്രതിഭയും കഴിവും ധാരാളമുണ്ട്. പക്ഷെ അതിനോട് നീതിപുലര്‍ത്താന്‍ സഞ്ജുവിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അവന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കിറങ്ങി രാജസ്ഥാനുവേണ്ടിയും ഭാവിയില്‍ ഇന്ത്യക്കായും ഫിനിഷറുടെ റോള്‍ ഏറ്റെടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്’ കൈഫ് വ്യക്തമാക്കി.
Post Your Comments