Latest NewsKeralaNewsIndia

അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഉടൻ അറസ്റ്റ് ചെയ്യണം: ഭാരത് ബന്ദിനെതിരെ നടപടിയെന്ന് പോലീസ് മേധാവി

തിരുവനന്തപുരം: ഭാരത്‌ ബന്ദിന്റെ പേരിൽ സംസ്ഥാനത്ത് ആക്രമണം അഴിച്ചു വിട്ടാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് മേധാവി അനില്‍കാന്ത്. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തെ വിവിധ ഉദ്യോഗാര്‍ഥികളുടെ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുള്ള ‘ഭാരത് ബന്ദ്’ കേരളത്തിലും ശക്തമാക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം ആരംഭിച്ചതിനെ തുടർന്നാണ് ഡി.ജി.പിയുടെ നടപടി.

Also Read:വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്: സർക്കാർ ജീവനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു

‘കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ എസ് ആര്‍ ടി സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കണം. സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും. അര്‍ധ രാത്രി മുതല്‍ പ്രധാന സ്ഥലങ്ങളില്‍ പൊലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണം ഏകോപ്പിക്കും’, ഡിജിപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം, രാജ്യത്ത് അഗ്നിപഥ് പദ്ധതിക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉടർന്നുകൊണ്ടിരിക്കുന്നത്. തലസ്ഥാനത്താണ് അതിക്രമങ്ങളും മറ്റും ഏറ്റവുമധികം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button