Latest NewsNewsIndia

‘ചില തീരുമാനങ്ങൾ ആദ്യം മോശമെന്ന് തോന്നുമെങ്കിലും കാലക്രമേണ ഗുണം ചെയ്യും’: പ്രധാനമന്ത്രി

ബെംഗളൂരു: ചില തീരുമാനങ്ങൾ ആദ്യം മോശമെന്ന് തോന്നുമെങ്കിലും പിന്നീട് രാജ്യത്തിന് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാർ ആവിഷ്‌ക്കരിച്ച അഗ്‌നിപഥ് പദ്ധതിക്കെതിരെ, രാജ്യത്തുടനീളം പ്രതിഷേധം ഉയരുന്നതിനിടെയാണ് പദ്ധതിയെക്കുറിച്ച് പരാമര്‍ശിക്കാതെ പ്രധാനമന്ത്രിയുടെ പ്രസ്താവന.

ബെംഗളൂരുവില്‍ 28,000 കോടി രൂപയുടെ റെയില്‍-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാസികൾക്ക് റീ-എൻട്രി വിസകൾ അനുവദിക്കുന്നതിന് ചുരുങ്ങിയത് 90 ദിവസത്തെ പാസ്‌പോർട്ട് സാധുത നിർബന്ധം: അറിയിപ്പുമായി സൗദി

‘ചില തീരുമാനങ്ങള്‍ ഇപ്പോള്‍ മോശമെന്ന് തോന്നും. എന്നാല്‍, അത് കാലക്രമേണ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ സഹായിക്കും. 40 വര്‍ഷം മുന്‍പ് നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോൾ പൂര്‍ത്തിയാക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ ജോലികള്‍ അന്ന് ചെയ്തിരുന്നെങ്കില്‍, ബെംഗളൂരുവിന്റെ ക്ലേശം കൂടില്ലായിരുന്നു. സമയം പാഴാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഓരോ മിനിറ്റും ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിക്കുന്നത്,’  പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button