KeralaLatest NewsNews

ശിരുവാണി ഡാമില്‍ നിന്ന് തമിഴ്നാടിന് പരമാവധി ജലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി: നന്ദിയറിയിച്ച് എം.കെ സ്റ്റാലിന്‍

 

തിരുവനന്തപുരം: ശിരുവാണി ഡാമില്‍ നിന്ന് തമിഴ്നാടിന് പരമാവധി ജലം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എം.കെ സ്റ്റാലിന് മറുപടി നല്‍കി. ഇതേ തുടര്‍ന്ന്, പിണറായി വിജയനെ ഫോണില്‍ വിളിച്ച് എം.കെ സ്റ്റാലിന്‍ നന്ദി അറിയിച്ചു.

ശിരുവാണി അണക്കെട്ടില്‍ നിന്നുള്ള ജലം ജൂണ്‍ 19-ന് 45 എം.എല്‍.ഡിയില്‍ നിന്ന് 75 എം.എല്‍.ഡി ആയും ജൂണ്‍ 20-ന് 103 എം.എല്‍.ഡി ആയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഡാമിന്റെ രൂപകല്‍പ്പന പ്രകാരം സാധ്യമായ ഡിസ്ചാര്‍ജ് അളവ് പരമാവധി 103 എം.എല്‍.ഡിയാണ്. എത്രയും വേഗം ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്ത് സമവായത്തിലെത്താമെന്ന് മുഖ്യമന്ത്രി കത്തില്‍ മറുപടി നല്‍കി.

കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ കുടിവെള്ളത്തിന് ശിരുവാണി ഡാമിനെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. ആ പ്രദേശത്തെ സുഗമമായ ജലവിതരണത്തിന് ശിരുവാണി ഡാമിന്റെ സംഭരണശേഷിയുടെ പരമാവധി ജലം സംഭരിച്ച് തമിഴ്‌നാടിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button