Latest NewsNewsInternational

അർദ്ധനഗ്നനായി നടന്നു: യുവാവിന് കനത്ത പിഴ ചുമത്തി ബഹ്‌റൈൻ

ബലം പ്രയോഗിച്ച് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

മനാമ: അർദ്ധനഗ്നനായി തെരുവിലൂടെ നടന്ന യുവാവിന് കനത്ത പിഴ ചുമത്തി ബഹ്‌റൈൻ. യുവാവിനെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റാൻ ബഹ്റൈൻ കോടതിയുടെ ഉത്തരവ്. ലഹരി ഉപയോഗിച്ച് തിരക്കുള്ള തെരുവിലൂടെ അർദ്ധനഗ്നനായി നടന്ന യുവാവിന് ഹൈ ക്രിമിനൽ കോടതി കനത്ത പിഴയും ചുമത്തി.

തൻ്റെ വീടിനു പുറത്ത് തെരുവിലൂടെ അർദ്ധനഗ്നനായി നടക്കുമ്പോഴാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് വഴിയാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന്, പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇയാളെ അവിടെനിന്ന് മാറ്റാൻ പൊലീസ് ശ്രമിച്ചെങ്കിലും വഴങ്ങാതിരുന്ന യുവാവ് പൊലീസിനെ ആക്രമിക്കുകയും ചെയ്തു. ബലം പ്രയോഗിച്ച് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

Read Also: അഗ്നിപഥ് പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തുടർന്ന്, നടത്തിയ പരിശോധനയിൽ ഇയാൾ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു. ലഹരി ഉപയോഗത്തിനും പൊലീസുകാരെ ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തു. തുടർന്നാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button