തിരുവനന്തപുരം: കള്ളവോട്ട് ചെയ്യുന്നതുൾപ്പടെ, തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾക്ക് തടയിടാൻ കഴിയുന്നതാണ് വോട്ടർപട്ടികയിലെ പേര് ആധാറുമായി ബന്ധിപ്പിക്കൽ.
ഇതോടെ, പോളിങ് ജീവനക്കാരുടെ എണ്ണവും അതുവഴി തെരഞ്ഞെടുപ്പ് ചെലവും കുറയും. സംസ്ഥാനത്ത് ഇത് നടപ്പാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പ് ചട്ടത്തിൽ ഭേഗദതി വേണ്ടിവരും.
ബൂത്തിലെ ക്രമക്കേടുകൾ കുറയുന്നതോടെ അതുതടയാൻ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും കുറയ്ക്കാനാവും. മാത്രമല്ല, ഒറ്റ വോട്ടർപട്ടിക തന്നെ തദ്ദേശ, നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കാനായാൽ അതും ചെലവ് കുറയ്ക്കാൻ വഴിയൊരുക്കും.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാർഡ് അടിസ്ഥാനത്തിലും കേന്ദ്രകമ്മീഷൻ ബൂത്ത് അടിസ്ഥാനത്തിലുമാണ് വോട്ടർപട്ടിക തയ്യാറാക്കുന്നത്.
രണ്ടുപട്ടിക വേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ, വാർഡ് അടിസ്ഥാനത്തിൽ വോട്ടർ പട്ടിക തയ്യാറാക്കണമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷണറോട് സംസ്ഥാന മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അഭ്യർഥിച്ചിരുന്നു. ഇത് പരിഗണിക്കാമെന്ന് കേന്ദ്രം വാക്കാൽ അറിയിക്കുകയും ചെയ്തിരുന്നു.
Post Your Comments