ദേശീയ വിപണന സംവിധാനത്തിൽ പ്രവേശനം സാധ്യമാക്കാൻ രാജ്യത്തെ പതിനായിരത്തിലധികം കർഷകരെ പരിശീലിപ്പിച്ചതായി ഫ്ലിപ്കാർട്ട്. ഏറ്റവും വലിയ ഓൺലൈൻ വിപണന ശൃംഖലകളിലൊന്നാണ് ഫ്ലിപ്കാർട്ട്.
പരിശീലന പരിപാടിയിൽ കേരളത്തിലെ കർഷകരും ഭാഗമായിട്ടുണ്ട്. കൂടാതെ, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ എഫ്പിഒ, ചെറുകിട കർഷകർ എന്നിവരുമായി ഫ്ലിപ്കാർട്ട് സഹകരിക്കുന്നുണ്ട്. വിപണന രംഗത്തെ എല്ലാ വശങ്ങളും ഉൾപ്പെടുത്തിയാണ് പരിശീലനം നൽകിയത്. ഉൽപ്പന്നത്തിന്റെ ഗുണനിലവാരം, അസംസ്കൃത വസ്തുക്കളുടെ വിതരണം, റീപാക്കിംഗ് കേന്ദ്രങ്ങൾ, പർച്ചേസ് തന്ത്രം, പർച്ചേസ് ഓർഡർ എന്നിവയിൽ പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ, പേയ്മെന്റ് നിബന്ധനകളും വ്യവസ്ഥകളും, ലോജിസ്റ്റിക്സ് എന്നിവയും പരിശീലനത്തിന്റെ ഭാഗമായി.
Also Read: എൻപിഎസ്: പുതിയ പദ്ധതി അവതരിപ്പിക്കാനൊരുങ്ങുന്നു
ചെറുകിട കർഷകർക്ക് ഉൽപ്പാദനം മെച്ചപ്പെടുത്താനും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഗുണമേന്മ മാനദണ്ഡങ്ങൾ പാലിക്കാൻ എഫ്പിഒകളെ സഹായിക്കാനും പ്രത്യേക പരിശീലന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
Post Your Comments