ഗ്യാരണ്ടീഡ് റിട്ടേൺസ് സ്കീം അവതരിപ്പിക്കാനൊരുങ്ങി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി. കൂടാതെ, മൂന്നു വ്യത്യസ്ത പെൻഷൻ ഫണ്ടുകൾ തിരഞ്ഞെടുക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. സർക്കാർ ഇതര മേഖലയിൽ ഉള്ളവർക്കാണ് ഓരോ ആസ്തിക്കും വ്യത്യസ്ത ഫണ്ടുകൾ തിരഞ്ഞെടുക്കാൻ കഴിയുന്നത്.
ഗ്യാരണ്ടീഡ് റിട്ടേൺസ് സ്കീം പ്രകാരം, ഇക്വിറ്റി, കോർപ്പറേറ്റ് കടപ്പത്രം, സർക്കാർ കടപ്പത്രം, ഇതര ആസ്തികൾ എന്നിവയിലാണ് നിക്ഷേപം നടത്താൻ അവസരം ലഭിക്കുന്നത്. എന്നാൽ, ഈ സ്കീമിന് എത്ര ആദായം ലഭിക്കുമെന്ന വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
‘ഉറപ്പുള്ള നേട്ടം ലഭിക്കുന്ന പദ്ധതികളാണ് പ്രധാനമായും ആസൂത്രണം ചെയ്യുന്നത്. ഗ്യാരണ്ടീഡ് റിട്ടേൺസ് സ്കീമിന് സെപ്തംബർ അവസാനത്തോടെ അന്തിമരൂപം നൽകാൻ കഴിയും’, പിഎഫ്ആർഡിഎ ചെയർമാൻ സുപ്രതിം ബന്ദ്യോപാധ്യായ പറഞ്ഞു.
Post Your Comments