Latest NewsUSANewsInternationalTravel

സ്വകാര്യ ജെറ്റിൽ വേൾഡ് ടൂർ പാക്കേജ് വാഗ്ദാനം ചെയ്ത് ഡിസ്നി: ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം

ലോസ് ഏഞ്ചൽസ്: ഡിസ്നി വാഗ്ദാനം ചെയ്യുന്ന അതിഗംഭീരമായ ഒരു ലോക പര്യടനത്തിനായി തയ്യാറെടുക്കുക. ‘ലോകമെമ്പാടുമുള്ള ഡിസ്നി പാർക്കുകളിലൂടെ ഒരു സ്വകാര്യ ജെറ്റ് യാത്ര’ എന്നാണ് ഈ പര്യടനത്തിന്റെ പേര്. 2023 ജൂലൈയിൽ ഇത് ആരംഭിക്കും. 74 അതിഥികൾക്ക് മാത്രമായി, ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഈ അവസരം സഞ്ചാരികളെ കാലിഫോർണിയ, ടോക്കിയോ, ഷാങ്ഹായ് തുടങ്ങിയ വിവിധ ഡിസ്നി റിസോർട്ടുകളിലേക്ക് കൊണ്ടുപോകും. ഹോങ്കോംഗ്, പാരീസ്, ഫ്ലോറിഡ എന്നീ സ്ഥലങ്ങളും മറ്റ് പാർക്കുകളും യാത്രയിൽ സന്ദർശിക്കും.

ഡിസ്നി പാർക്കുകൾ ഉള്ള മുഴുവൻ രാജ്യങ്ങളിലും 24 ദിവസത്തിനുള്ളിൽ, സന്ദർശകർ പര്യവേക്ഷണം ചെയ്യും. ചരിത്രവും ലോകത്തിന്റെ മനുഷ്യ നിർമ്മിത അത്ഭുതങ്ങളും കൊണ്ട് സമ്പന്നമായ രാജ്യങ്ങളും യാത്രയിൽ ഉൾപ്പെടും. യാത്രയിൽ ഇന്ത്യയിലെ ആഗ്രയിലുള്ള താജ്മഹൽ, ഈജിപ്തിലെ ഗിസയിലുള്ള പിരമിഡുകൾ, ഈഫൽ ടവർ എന്നിവ ഉൾപ്പെടുന്നു. പര്യടനത്തിൽ ലൂക്കാസ് ഫിലിം കാമ്പസ്, വാൾട്ട് ഡിസ്നി സ്റ്റുഡിയോ എന്നിവിടങ്ങളും ഉൾപ്പെടുന്നുണ്ട്.

എക്‌സ്‌പോ 2020 സൈറ്റ് ദുബായ് എക്‌സ്‌പോ സിറ്റിയായി മാറുന്നു: പ്രഖ്യാപനം നടത്തി ശൈഖ് മുഹമ്മദ്

സന്ദർശകർക്ക് ‘സ്റ്റാർ വാർസിന്റെ’ സ്രഷ്ടാവായ ജോർജ്ജ് ലൂക്കാസ്, സാൻ ഫ്രാൻസിസ്കോയ്ക്ക് പുറത്ത് സ്ഥാപിച്ച സമ്മിറ്റ് സ്കൈവാക്കർ റാഞ്ചിൽ അതിഥിയാകാനുള്ള അപൂർവ്വ അവസരവും ലഭിക്കും. ഓരോ ലക്ഷ്യസ്ഥാനത്തും നിങ്ങളുടെ സമയം ലഭിക്കാൻ ദീർഘദൂര ശേഷിയുള്ള ഐസ്‌ലാൻഡയർ പ്രവർത്തിപ്പിക്കുന്ന വി.ഐ.പി കോൺഫിഗർ ചെയ്‌ത ബോയിംഗ് 757 ലാണ് യാത്ര.

2023 ജൂലൈ 9 മുതൽ 2023 ഓഗസ്റ്റ് 1 വരെയാണ് യാത്രയെന്നാണ് റിപ്പോർട്ട്. യാത്രയ്ക്കുള്ള ബുക്കിംഗ് അടുത്ത ആഴ്ച ആരംഭിക്കും. യാത്രാ പാക്കേജിന് ഒരാൾക്ക് $110,000 (85,86,98 രൂപ) ചിലവാകും. ഒർലാൻഡോയിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള ആദ്യത്തേയും അവസാനത്തേയും യാത്രാച്ചെലവ് ഒഴികെയുള്ളതാണ്. കുട്ടികൾക്ക് പ്രത്യേക ഇളവില്ല. 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാത്രമേ യാത്രയ്ക്ക് അനുവാദമുള്ളൂ.

ഉറക്കപ്രശ്നങ്ങളും അമിത വണ്ണവും നിങ്ങളെ അലട്ടുന്നുണ്ടോ? യോഗ പരിശീലിക്കൂ

ഈ ആഡംബര പൂർണ്ണവുമായ ഡിസ്നി പദ്ധതി നിരവധി വിനോദസഞ്ചാരികളെ ആകർഷിച്ചിട്ടുണ്ട്. പാൻഡെമിക് വളരെയധികം ബാധിച്ച ടൂറിസം വ്യവസായത്തെ വീണ്ടെടുക്കുന്നതിനുള്ള ഒരു നേട്ടമായാണ് ഇതിനെ കാണുന്നത്.

shortlink

Post Your Comments


Back to top button