ദുബായ്: എക്സ്പോ 2020 സൈറ്റ് ദുബായ് എക്സ്പോ സിറ്റിയായി മാറുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആയിരക്കണക്കിന് പുതിയ താമസക്കാരെയും ബിസിനസുകളെയും ദുബായ് എക്‌സ്‌പോ സിറ്റിയിലേക്ക് ഉടൻ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
ഈ വർഷം ഒക്ടോബറിൽ ദുബായ് എക്‌സ്‌പോ സിറ്റി യാഥാർത്ഥ്യമാകും. പുതിയ മ്യൂസിയം, ലോകോത്തര എക്സിബിഷൻ സെന്റർ, അത്യാധുനികവും അതിവേഗം വളരുന്നതുമായ കമ്പനികളുടെ ആസ്ഥാനം എന്നിവ പുതിയ എക്സ്പോ സിറ്റിയിൽ ഉൾപ്പെടുന്നുണ്ട്.
കുടുംബങ്ങളെയും ഭാവി തലമുറകളെയും പരിപാലിക്കുന്ന പരിസ്ഥിതി സൗഹൃദ നഗരം ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments