
ഇന്ത്യൻ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ പ്രധാനമാണ് യോഗ. നാളെ ജൂൺ 21, അന്താരാഷ്ട്ര യോഗാദിനമാണ്. ഇന്ത്യ ലോകത്തിന് നൽകിയ സംഭാവനകളിൽ ഒന്നായ യോഗ, ശരിയായ പരിശീലനത്തിലൂടെ ശാരീരിക മാനസിക സമ്മർദ്ദങ്ങളിൽ നിന്നും കരകയറാൻ സഹായിക്കുന്നതാണ്.
യുവതലമുറയിലെ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ് ഉറക്കമില്ലായ്മയും അമിതവണ്ണവും. ജോലിയിലെ സമ്മർദ്ദവും മറ്റ് പ്രശ്നങ്ങളും കാരണം ചിലര്‍ക്ക് പതിവായി ഉറക്കപ്രശ്നങ്ങളുണ്ടാകാം. ഇത് ക്രമേണ വണ്ണം കൂട്ടുന്നതിന് കാരണമാകാറുണ്ട്. ഉറക്കപ്രശ്നങ്ങള്‍ വലിയ രീതിയില്‍ പരിഹരിക്കാന്‍ യോഗയിലൂടെ സാധ്യമാണ്. ഇതിലൂടെയും വണ്ണം കൂടാനുള്ള സാധ്യതകളെ ഒഴിവാക്കാം.
അതുപോലെ തന്നെ, നിത്യജീവിതത്തില്‍ നേരിടുന്ന സ്ട്രെസ് ( മാനസിക സമ്മര്‍ദ്ദം) വണ്ണം കൂടുന്നതിന് ചിലരിലെങ്കിലും കാരണമാകാറുണ്ട്. യോഗ പരിശീലിക്കുന്നതിലൂടെ സ്ട്രെസ് വലിയ രീതിയില്‍ കുറയ്ക്കാനോ, കൈകാര്യം ചെയ്യാനോ സാധിക്കും. ഇങ്ങനെ വണ്ണം കൂടുന്നത് തടയാൻ കഴിയും. കൂടാതെ, യോഗ പതിവായി പരിശീലിക്കുന്നതിലൂടെ പേശികളെ ബലപ്പെടുത്താനും സാധിക്കും.
Post Your Comments