![](/wp-content/uploads/2022/03/mask-6.jpg)
കുവൈത്ത് സിറ്റി: ആരോഗ്യ പ്രവർത്തകർക്ക് മാസ്‌ക് നിർബന്ധമാക്കി കുവൈത്ത്. കോവിഡ് വൈറസ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ആരോഗ്യ മേഖലാ ജീവനക്കാർക്ക് മാസ്‌ക് നിർബന്ധമാക്കിയതായി അറിയിച്ചത്.
അതേസമയം, കോവിഡ് കേസുകൾ ഉയരുകയാണെങ്കിൽ അടച്ചിട്ട മുറികളിൽ മാസ്‌ക് നിബന്ധന പുന:രാരംഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Post Your Comments