News

ഹിറ്റ്‌ലറെപ്പോലെ പെരുമാറിയാൽ അതുപോലെ മരിക്കേണ്ടിവരും: പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് സുബോധ് കാന്ത് സഹായ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിറ്റ്‌ലറെപ്പോലെ പെരുമാറുകയാണെങ്കിൽ, അദ്ദേഹത്തിന് ഹിറ്റലറെപ്പോലെ മരിക്കേണ്ടിവരുമെന്ന് സഹായ് പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച സത്യാഗ്രഹത്തിൽ, സംസാരിക്കുമ്പോഴായിരുന്നു സുബോധ് കാന്ത് സഹായ് വിവാദ പരാമർശം നടത്തിയത്.

അതേസമയം, സുബോധ് കാന്ത് സഹായിക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഇത്തരം പരാമർശങ്ങൾ നടത്താൻ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്നും അതിനാൽ തങ്ങളുടെ നേതാക്കളെ അവർ വിമർശിക്കില്ലെന്നും ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനെവാല പറഞ്ഞു.

‘ചില തീരുമാനങ്ങൾ ആദ്യം മോശമെന്ന് തോന്നുമെങ്കിലും കാലക്രമേണ ഗുണം ചെയ്യും’: പ്രധാനമന്ത്രി

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് പ്രധാനമന്ത്രിയെന്നും അതിനാൽ തന്നെ, പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ, ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നും മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രഘുബർ ദാസ് പറഞ്ഞു. അഴിമതി അന്വേഷണങ്ങൾ കാരണം കോൺഗ്രസിന് ഭയവും വിറയലുമാണുള്ളതെന്നും രഘുബർദാസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button