ബെംഗളൂരു: ചില തീരുമാനങ്ങൾ ആദ്യം മോശമെന്ന് തോന്നുമെങ്കിലും പിന്നീട് രാജ്യത്തിന് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാർ ആവിഷ്‌ക്കരിച്ച അഗ്‌നിപഥ് പദ്ധതിക്കെതിരെ, രാജ്യത്തുടനീളം പ്രതിഷേധം ഉയരുന്നതിനിടെയാണ് പദ്ധതിയെക്കുറിച്ച് പരാമര്‍ശിക്കാതെ പ്രധാനമന്ത്രിയുടെ പ്രസ്താവന.
ബെംഗളൂരുവില്‍ 28,000 കോടി രൂപയുടെ റെയില്‍-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ചില തീരുമാനങ്ങള്‍ ഇപ്പോള്‍ മോശമെന്ന് തോന്നും. എന്നാല്‍, അത് കാലക്രമേണ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ സഹായിക്കും. 40 വര്‍ഷം മുന്‍പ് നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോൾ പൂര്‍ത്തിയാക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ ജോലികള്‍ അന്ന് ചെയ്തിരുന്നെങ്കില്‍, ബെംഗളൂരുവിന്റെ ക്ലേശം കൂടില്ലായിരുന്നു. സമയം പാഴാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഓരോ മിനിറ്റും ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിക്കുന്നത്,’ പ്രധാനമന്ത്രി വ്യക്തമാക്കി.
To make Bengaluru free from traffic jams, the double-engine government is working on every possible means including rail, road, metro & construction of underpass, flyover. Our government is committed to provide better connectivity with the suburban areas of Bengaluru: PM Modi pic.twitter.com/4s0pnwNk1g
— ANI (@ANI) June 20, 2022
Post Your Comments