
ഐസിസി പ്ലെയർ ഓഫ് ദി മന്ത് പുരസ്‌കാരം ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിന്. ഇംഗ്ലണ്ടിനെതിരായ പരിമിത ഓവർ പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ മികവിലാണ് മാർച്ച് മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി ഭുവിയെ തിരഞ്ഞെടുത്തത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ വെറും 4.65 എക്കോണമി നിരക്കിൽ ആറു വിക്കറ്റുകളാണ് താരം നേടിയത്. അഫ്ഗാനിസ്ഥാൻ ലെഗ് സ്പിന്നർ റാഷിദ് ഖാനും സിംബാബ്വെയുടെ സീൻ വില്യംസിനെയും പിന്തള്ളിയാണ് ഭുവനേശ്വർ ഈ നേട്ടം കൈവരിച്ചത്.
ടി20യിൽ 6.38 നിരക്കിൽ നാല് വിക്കറ്റും താരം നേടി. ഏറെ വേദനിപ്പിച്ച നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനായത് സന്തോഷിപ്പിക്കുന്നു. ഈ യാത്രയിൽ എനിക്കൊപ്പം നിന്നവർക്ക് നന്ദി. പുരസ്കാരവിവരം അറിഞ്ഞതിനുശേഷം ഭുവനേശ്വർ പറഞ്ഞു.
Post Your Comments